Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാടിന് രാഹുലിന്റെ വിഷുക്കണി; ഇരുപതിന് പ്രിയങ്കയും

ഏപ്രിൽ 15 തിങ്കളാഴ്ച കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി പിന്നീടുള്ള രണ്ട് ദിവസം സംസ്ഥാനത്തുണ്ടാകും.

വയനാടിന് രാഹുലിന്റെ വിഷുക്കണി; ഇരുപതിന് പ്രിയങ്കയും
, ശനി, 13 ഏപ്രില്‍ 2019 (08:00 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിഷുദിവസം കേരളത്തിലെത്തും. ഏപ്രിൽ 15 തിങ്കളാഴ്ച കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി പിന്നീടുള്ള രണ്ട് ദിവസം സംസ്ഥാനത്തുണ്ടാകും.
 
തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ അന്ന് അവിടെ തങ്ങും. പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് പത്തനാപുരത്തും 11.30 ന് പത്തനംതിട്ടയിലും വൈകിട്ട് നാലിന് ആലപ്പുഴയിലും രാഹുൽ എത്തും. അന്ന് കണ്ണുരേക്ക് പോകുന്ന രാഹുൽ 17ന് തന്റെ മണ്ഡലമായ വയനാട്ടിൽ എത്തും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പര്യടനം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
 
എഐ‌സിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രണ്ട് ദിവസം വയനാട് പ്രചരണത്തിനെത്തും. 20,21 തിയതികളിലാണ് പ്രിയങ്കയുടെ സന്ദർശനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോ. ഡി ബാബു പോൾ അന്തരിച്ചു