അപ്പന്റെ കളിയൊന്നും ഇവിടെ നടക്കില്ല ! ചിരിപ്പിച്ച് ഇസുക്കുട്ടന്റെ വികൃതി; ചിരിച്ച് സോഷ്യല്‍ മീഡിയ
ന്നാ താന്‍ കേസ് കൊട് സിനിമയിലെ വൈറലായ 'ദേവദൂതര്‍ പാടി' എന്ന പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്
സൂപ്പര്‍ഹിറ്റ് ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ 50-ാം ദിവസം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ് ചിത്രം. 50-ാം ദിവസം ആഘോഷത്തിന്റെ ഭാഗമായി ചാക്കോച്ചന്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ന്നാ താന്‍ കേസ് കൊട് സിനിമയിലെ വൈറലായ 'ദേവദൂതര്‍ പാടി' എന്ന പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്. ചാക്കോച്ചന്‍ കിടിലന്‍ സ്റ്റെപ്പുകളുമായി നിറഞ്ഞാടുമ്പോള്‍ തൊട്ടടുത്ത് അദ്ദേഹത്തിന്റെ മകന്‍ ഇസഹാക്ക് നില്‍ക്കുന്നുണ്ട്. അപ്പന്റെ ഡാന്‍സിനിടയില്‍ ഇസുക്കുട്ടന്‍ ചെയ്യുന്ന വികൃതിയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.