സുന്ദർ സിയ്‌ക്കെതിരെയുള്ള ലൈംഗികാരോപണം; ശ്രീ റെഡ്ഡിക്ക് മറുപടിയുമായി ഖുശ്‌ബു
സുന്ദർ സിയ്‌ക്കെതിരെയുള്ള ലൈംഗികാരോപണം; ശ്രീ റെഡ്ഡിക്ക് മറുപടിയുമായി ഖുശ്ബു
തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തമിഴിലെ ശ്രീ റെഡ്ഡിയുടെ ആദ്യ ഇര സംവിധായകൻ മുരുകദോസ് ആയിരുന്നു. അതിന് തൊട്ടുപിന്നാലെ നടൻ ശ്രീകാന്തിനും ലോറൻസിനും സുന്ദർ സിയ്‌ക്കും എതിരെ നടി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
സുന്ദർ സിയ്‌ക്കെതിരെയായിരുന്നു ഏറ്റവും അവസാനമായി ശ്രീ ഡെഡ്ഡി രംഗത്തെത്തിയിരുന്നത്. ആഗ്രഹത്തിനൊത്ത് വഴങ്ങിത്തന്നാൽ സിനിമയിൽ അവസരം നൽകാം എന്നു സുന്ദർ സി പറഞ്ഞതായി ശ്രീ റെഡ്ഡി പറയുന്നു. എന്നാൽ ഈ ആരോപണത്തിന് മറുപടിയുമായി സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുശ്‌ബു.
പട്ടിയെപ്പോലെ ജന്‍മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണ്- ഖുശ്ബു പറയുന്നു. ഫേസ്‌ബുക്ക് പേജിലൂടെയാണ് ശ്രീ റെഡ്ഡി സുന്ദർ സിയ്‌ക്കെതിരെ രംഗത്ത് വന്നത്.