Select Your Language

Notifications

webdunia
webdunia
webdunia
webdunia

400 കോടി ബജറ്റില്‍ 'L2 എമ്പുരാന്‍' ? മോഹന്‍ലാലിന്റെ പ്രതിഫലം, മലയാള സിനിമയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ പൃഥ്വിരാജ്

L2E - Empuraan Launch Mohanlal  Prithviraj Sukumaran Producer Antony Perumbavoor

കെ ആര്‍ അനൂപ്

, ശനി, 2 ഡിസം‌ബര്‍ 2023 (09:13 IST)
മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'L2 എമ്പുരാന്‍'. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമാകും ഇതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഈ അടുത്താണ് പൂര്‍ത്തിയായത്. ചെന്നൈയില്‍ ആകും രണ്ടാമത്തെ ഷെഡ്യൂളിന് തുടക്കമാകുക. അതിനായുള്ള സെറ്റിന്റെ ജോലികള്‍ ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 2024 ന്റെ തുടക്കത്തില്‍ ചിത്രീകരണം വീണ്ടും തുടങ്ങും. 2024ല്‍ തന്നെ റിലീസ് ചെയ്യാന്‍ സാധ്യതയില്ല. സമയമെടുത്ത് ജോലികള്‍ തീര്‍ക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.
400 കോടി ബജറ്റിലാണ് 'L2 എമ്പുരാന്‍' നിര്‍മ്മിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്.എന്നാല്‍ സിനിമ 150 കോടി ബജറ്റിലാവും പൂര്‍ത്തീകരിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രവും മോഹന്‍ലാലിന്റെതുതന്നെയാണ്. 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം'നൂറുകോടി മുടക്കിയാണ് ഷൂട്ട് ചെയ്തത്. അതേസമയം മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാകുമെന്ന് അറിയുവാനുള്ള ആകാംക്ഷയും ആരാധകര്‍ ഉണ്ട്.
 
ഒരു സിനിമയ്ക്ക് എട്ടു കോടി രൂപ വരെ പ്രതിഫലമായി മോഹന്‍ലാല്‍ വാങ്ങാറുണ്ട്.
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'താടി പടങ്ങള്‍ കാരണം സിനിമകള്‍ വിജയിക്കുന്നില്ല,ഭാവങ്ങളൊന്നും കാണാന്‍ സാധിക്കുന്നില്ല'; മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്