സീനിയേഴ്‌സില്‍ കാണിക്കുന്നത് എന്റെ വയര്‍ അല്ല, എനിക്ക് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു; ജയറാം അടക്കമുള്ളവര്‍ തന്നെ ആശ്വസിപ്പിച്ചെന്ന് ലക്ഷ്മിപ്രിയ

Webdunia
വെള്ളി, 5 നവം‌ബര്‍ 2021 (16:21 IST)
സിനിമ, സീരിയല്‍ രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് നടി ലക്ഷ്മിപ്രിയ. ടെലിവിഷന്‍ പരിപാടികളിലൂടെയും ലക്ഷ്മിപ്രിയ പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. ജയറാം, ബിജു മേനോന്‍, മനോജ് കെ.ജയന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന സീനിയേഴ്‌സ് എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ കഥാപാത്രത്തെ കുറിച്ചും പണ്ട് സ്റ്റാര്‍ റാഗിങ് എന്ന പരിപാടിയില്‍ ലക്ഷ്മിപ്രിയ മനസുതുറന്നിട്ടുണ്ട്. സീനിയേഴ്‌സില്‍ കാണിക്കുന്ന വയര്‍ തന്റെയല്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നു. 
 
' സീനിയേഴ്‌സിലെ എന്റെ ക്യാരക്ടര്‍ ഒരു കോളേജ് ലക്ച്ചറര്‍ ആയിരുന്നു. ഒരു കോളേജ് ലക്ച്ചറര്‍ എന്ന് പറയുമ്പോള്‍ ഒരിക്കലും സെക്സി ആയി നടക്കുന്ന ആളല്ല. അതും എന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ അഭിയിക്കേണ്ട ആദ്യ ദിവസം എനിക്ക് അഭിനയിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. നിങ്ങള്‍ എന്റെ അടുത്ത് ഇങ്ങനെ അല്ലല്ലോ പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ തിരിച്ച് പോകാന്‍ വേണ്ടി വണ്ടി കയറാന്‍ തുടങ്ങിയപ്പോഴെക്കും ജയറാമേട്ടനടക്കം എല്ലാവരും കൂടി വന്നു എന്നെ ആശ്വസിപ്പിച്ചു. അതില്‍ അഭിനയിച്ചോളൂ, മോശമായി ഒന്നുമില്ലെന്നാണ് പറഞ്ഞത്. ആ സിനിമയില്‍ ഒരു സീനില്‍ കാണിച്ചിരിക്കുന്നത് എന്റെ വയര്‍ അല്ല. കുറച്ചും കൂടി നല്ലൊരു വയര്‍ ആണ്. പിന്നെ ഡബ്ബ് ചെയ്തപ്പോഴാണ് നല്ല വിശാലയമായ വയര്‍ ആണെന്ന് കാണുന്നത്,' ലക്ഷ്മിപ്രിയ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments