Webdunia - Bharat's app for daily news and videos

Install App

അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്: ലാൽ

നിഹാരിക കെ.എസ്
വെള്ളി, 20 ജൂണ്‍ 2025 (08:44 IST)
പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് നടനും സംവിധായകനുമായ ലാൽ. ഡയ്ലോഗ് പഠിക്കുന്നത് അല്ലാതെ അഭിനേതാക്കൾക്ക് മറ്റെന്താണ് പണി എന്നും ചോദിക്കുകയാണ് ലാൽ. ചിലർ ഡയലോഗുകൾ പ്രോംപ്റ്റ് ചെയ്ത് തന്നേക്ക് എന്ന് പറയുന്നത് കേൾക്കുന്നത് പോലും കലി വരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ഫയൽ സീസൺ 2 ന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാറിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ.
 
ക്രെെം ഫയലിൻറെ രണ്ടാം സീസണിൽ പ്രധാന വേഷത്തിലെത്തുന്ന യുവനടൻ‌ അർജുൻ രാധാകൃഷ്ണൻറെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് ലാൽ പുതിയ കാലത്തെ അഭിനേതാക്കളിലെ ചില രീതികളെ വിമർശിച്ചത്. 
 
‘അർജുൻ വളരെ എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റിനെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെൻഷൻ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. കൃത്യമായി ഡയലോഗുകൾ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട് ഒന്ന് ഇട്ട് തന്നേക്ക് കേട്ടോ ഒന്ന് പ്രോംപ്റ്റ് ചെയ്ത തന്നേക്ക് കേട്ടോ എന്നൊന്നും പറയില്ല. അങ്ങനെ ചിലർ പറഞ്ഞു കേൾക്കുന്നത് തന്നെ എനിക്ക് കലിയാണ്.
 
പ്രത്യേകിച്ച് പുതിയതായി വരുന്ന പിള്ളേർ. അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്. അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാൽ കാരവാനിൽ പോയി ഇരിക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക, എന്നല്ലാതെ. ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അർജുനൊക്കെ അക്കാര്യത്തിൽ പെർഫെക്റ്റ് ആയിരുന്നു. അവിടെ ആർക്കും പ്രോംപ്റ്റർ ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി പഠിച്ച് ഡയലോഗ് പറയുമായിരുന്നു’ എന്നാണ് ലാൽ പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments