Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ജീവിതത്തിൽ പ്രതീക്ഷകള്‍ വെച്ചു പുലർത്താൻ എന്നെ പഠിപ്പിച്ചത് ദിലീപാണ്: മനസ്സുതുറന്ന് ലാൽ ജോസ്

മമ്മൂക്ക
, ഞായര്‍, 13 ജനുവരി 2019 (10:02 IST)
നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നിരവധി ചിത്രങ്ങളിലൂടെ തന്നെയാണ് അദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടം നേടിയതും. നിരവധി ഹിറ്റ് ചിത്രങ്ങൾ മാത്രമല്ല നിരവധി താരങ്ങളേയും ലാൽ ജോസ് മലയാള സിനിമയ്‌ക്ക് സമ്മാനിച്ചിട്ടുണ്ട്.
 
ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, രസികൻ, ചാന്ത്‌പൊട്ട്, സ്‌പാനിഷ് മസാല, ഏഴ് സുന്ദര രാത്രികൾ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചത് ലാൽ ജോസ് - ദിലീപ് കൂട്ടുകെട്ടാണ്. ദിലീപിനെ കുറിച്ച് അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ട്. 
 
'ദിലീപ് എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് ഭയങ്കര സ്നേഹമാണ്. ജീവിതത്തെ പോസിറ്റീവായി കാണാനും പ്രതീക്ഷകള്‍ വെച്ചു പുലർത്താനും എന്നെ പഠിപ്പിച്ചത് ദിലീപാണ്'- മാതൃഭൂമി ക്ലബ് എഫ്.എം സ്റ്റാര്‍ ജാമില്‍ ആർ ജെ ശാലിനിയുമായി സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരസംഘടനയായ 'അമ്മ'യോട് എനിക്ക് ബഹുമാനമുണ്ട്: മനസ്സുതുറന്ന് പാർവതി തിരുവോത്ത്