Webdunia - Bharat's app for daily news and videos

Install App

'പോ... ചേട്ടാ... കളിയാക്കാതെ': നായകനാക്കാമെന്ന് പറഞ്ഞ സംവിധായകനോട് വിശ്വസിക്കാനാകാതെ ഫഹദ് ഫാസിൽ!

നിഹാരിക കെ എസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (12:03 IST)
അഭിനയത്തിൽ കരകയറാൻ കഴിയാത്ത നടനെന്ന ചീത്തപ്പേര് വർഷങ്ങൾ കഴിഞ്ഞ് രണ്ടാംവരവിൽ പൊളിച്ചടുക്കി കൊടുത്ത നടനാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിനെ അത്ര പെട്ടന്ന് ആരും മറക്കില്ല. കേരള കഫേയായിരുന്നു രണ്ടാം വരവിൽ ആദ്യം തിയേറ്ററുകളിലെത്തിയ സിനിമ. പിന്നീട് തുടരെ തുടരെ സിനിമകൾ ഫഹദിനെ തേടിയെത്തി. ലാൽ ജോസ് സിനിമകളിലെ ഫഹദ് ഫാസിലിന് ഇപ്പോഴും പ്രത്യേക ഫാൻസുണ്ട്. കഴിഞ്ഞ ദിവസം റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഫഹദിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
 
'അസിസ്റ്റന്റ് ഡയറക്ടറാകാൻ വേണ്ടിയാണ് ഫഹദ് ആദ്യം എന്റെ അടുത്ത് വന്നത്. വെളുത്ത് ചുവന്ന ഒരു ചെക്കൻ. അഭിനയിച്ചാൽ മതി അസിസ്റ്റന്റ് ഡയറക്ടറായി വെയിലുകൊണ്ട് ചീത്തയാകേണ്ടെന്ന് ഞാൻ പറഞ്ഞു. ഭയങ്കര വാചാലമായ കണ്ണുകളായിരുന്നു ഫഹദിന്റേത്. ആദ്യം കാണുമ്പോൾ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും. അത്ര മനോഹരമായ കണ്ണുകളും കൈ വിരലുകളും കാൽ വിരലുകളുമെല്ലാമായിരുന്നു ഫഹദിന്റേത്. നീ ഒന്ന് വെയിറ്റ് ചെയ്യൂ... നിന്നെ നായകനാക്കി ഞാൻ സിനിമ ചെയ്യുമെന്ന് പറഞ്ഞു. പോ ചേട്ടാ കളിയാക്കാതെ എന്നായിരുന്നു അവന്റെ മറുപടി. 
 
എന്റെ മനസിൽ വാസ്തവത്തിൽ അങ്ങനൊരു പദ്ധതിയുണ്ടായിരുന്നു. ഷാനുവിനെ വെച്ച് അവന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ ചെയ്യാന്‍ പ്ലാനിട്ടത് ഞാനായിരുന്നു. അത് വലിയൊരു സെറ്റപ്പിലുമായിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും മറ്റൊരു നായികയേയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നു. പക്ഷെ അതിന് നിർമാതാവിനെ കിട്ടിയില്ല. അതിനിടയിലാണ് ഫഹദ് ചാപ്പാ കുരിശിൽ അഭിനയിക്കുന്നത്. അഭിനയമോഹം ആദ്യം ഫഹദിലിട്ടത് ഞാനാണ്', ലാൽ ജോസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തം: ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

കോഴിക്കോട് ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

അടുത്ത ലേഖനം
Show comments