Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓവിയയുടെ കൂടെയുള്ളത് യുവനടൻ, അശ്ളീല വീഡിയോ പുറത്ത് വിട്ടത് ഓവിയ തന്നെ!': ആരോപണം

Actress Oviya

നിഹാരിക കെ എസ്

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (10:48 IST)
നടി ഓവിയയുടേതെന്ന പേരിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. 17 സെക്കന്റുള്ള വീഡിയോയിലുള്ളത് നടി ഓവിയ ആണെന്നും, കൂടെയുള്ളത് യുവനടൻ താരിഖ് ആണെന്നും പ്രചാരണം ഉണ്ടായി. വീഡിയോയിൽ ഉള്ളത് താൻ അല്ലെന്ന് ചൂണ്ടിക്കാട്ടി ഓവിയ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, വീഡിയോയിൽ ഉള്ളത് ഓവിയ ആണെന്നും വീഡിയോ പുറത്തുവിട്ടതും ഇവർ തന്നെയാണെന്നും ആരോപിച്ച് ബെയിൽവാൻ രംഗനാഥൻ രംഗത്ത്.  
 
'ശരിയായ അവസരങ്ങളില്ലാതെ എത്ര നടിമാർ ഇങ്ങനെ ട്രാക്ക് തെറ്റിയെന്ന് നിങ്ങൾക്കറിയാമോ? ഒരു കോടീശ്വരന് കമ്പനി കൊടുത്താൽ ഇതുപോലെയാവാം. നിങ്ങളെ തടയാൻ ആർക്കും കഴിയില്ല. പ്രമുഖരായ നടന്മാർക്കൊപ്പം ഓവിയ ലിവിംഗ് ടു ഗെതറായി ജീവിച്ചിരുന്നു. ഓവിയയും നടൻ താരിഖുമാണ് പുതിയ വീഡിയോയിലുള്ളത്. അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ മാത്രമാണ് ഈ വീഡിയോ പുറത്ത് വിട്ടത്. നടി തന്നെയാണ് ഇത് ചെയ്തതെന്നാണ്' ബെയിൽവാന്റെ ആരോപണം. 
 
എന്നാൽ ഇത് നേരിൽ കണ്ടത് പോലെയാണല്ലോ ബെയിൽവാൻ സംസാരിക്കുന്നത്. വീഡിയോയിലുള്ളത് താരിഖ് ആണെന്ന് ബെയിൽവാൻ രംഗനാഥൻ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും എന്തിനാണ് തെളിവില്ലാതെ നിരന്തരം ഇങ്ങനെ സംസാരിക്കുന്നതെന്നും തുടങ്ങി ഇദ്ദേഹത്തിനെതിരെ ഗുരുതര വിമർശനവും ഉയരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെലിഞ്ഞിരിക്കുന്ന പെൺകുട്ടികളെയാണ് ഇഷ്ടം, തടിവെച്ചാൽ ഡിവോഴ്സ് ചെയ്യും! വെളിപ്പെടുത്തി കുട്ടി പത്മിനി