മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. ഈ കോമ്പിനേഷനില്‍ ഒടുവില്‍ പുറത്തിറങ്ങിയത് ബ്രോ ഡാഡി,ദൃശ്യം 2 തുടങ്ങിയ സിനിമകള്‍ ആയിരുന്നു. ഉദയനാണ് താരം, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ കോംബോയില്‍ പിറന്ന സൂപ്പര്‍ഹിറ്റുകളാണ്. ഇരുവര്‍ക്കും ഇടയിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ മീന പറഞ്ഞത് ഇതാണ്,രണ്ടാളും നല്ല സുഹൃത്തുക്കള്‍ ആയതുകൊണ്ടാകാം ആ കെമിസ്ട്രി സ്ക്രീനില്‍ വര്‍ക്കാകുന്നത് എന്നാണ് മീന പറഞ്ഞത്. വര്‍ണ്ണപ്പകിട്ട് എന്ന സിനിമയിലാണ് മോഹന്‍ലാലിനൊപ്പം മീന ആദ്യമായി അഭിനയിച്ചത്. അന്ന് മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മീനയുടെ പുതിയ മലയാള സിനിമയായ അനന്ദപുരം ഡയറിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാലിനെ കുറിച്ച് നടി സംസാരിച്ചത്.
'ലാലേട്ടന് ഒരു ഇതിഹാസമാണ്. എന്ത് വേഷം കൊടുത്താലും അദ്ദേഹം അത് എളുപ്പത്തില്‍ ചെയ്യും. ഞാന്‍ വര്ണ്ണപകിട്ടിലാണ് ആദ്യമായി ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും ഒക്കെ ചെയ്താണ് ഞാന്‍ മലയാളത്തില്‍ വരുന്നത്.
ഈ സമയത്ത് ലാലേട്ടന് അഭിനയിക്കുന്നത് കണ്ടപ്പോള്‍ വളരെ കൂള്‍ ആയിട്ടാണ് എനിക്ക് തോന്നിയത്. എങ്ങനെയാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു. അതിനെ അഭിനയം എന്ന് വിളിക്കാന്‍ കഴിയില്ല എന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്.,' മീന പറഞ്ഞു.
'വര്‍ണ്ണപ്പകിട്ട്' എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രം ബ്രോ ഡാഡിയില്‍ ഉപയോഗിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രമാണ്. ജോണ്‍ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹന്‍ലാലും മീനയുമാണ്.