സംവിധായകൻ വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് കയാദു ലോഹർ.പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. ഇപ്പോഴിതാ അച്ഛൻറെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ എഴുതുന്നത്.
2000 ഏപ്രില്‍ 11ന് ജനിച്ച ജനിച്ച നടിക്ക് 23 വയസ്സാണ് പ്രായം.പൂനെ സ്വദേശിയായ നടി സിനിമയ്ക്ക് വേണ്ടി ഓൺലൈനായി മലയാളം പഠിച്ചു.
വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ഒരു ജാതി, ജാതകം. ഈ മലയാളം ചിത്രത്തിലും കയാദു ലോഹർ അഭിനയിച്ചിട്ടുണ്ട്.
മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെയാണ് കയാദുവിന്റെ അരങ്ങേറ്റം. മോഡലിങ്ങിലൂടെ വരവറിച്ച നടിയുടെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.