Webdunia - Bharat's app for daily news and videos

Install App

'ലാലേട്ടന്‍ ഒരു ഇതിഹാസമാണ്,എങ്ങനെയാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നത്'? ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് മീന

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഫെബ്രുവരി 2024 (09:09 IST)
Meena Mohanlal
മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. ഈ കോമ്പിനേഷനില്‍ ഒടുവില്‍ പുറത്തിറങ്ങിയത് ബ്രോ ഡാഡി,ദൃശ്യം 2 തുടങ്ങിയ സിനിമകള്‍ ആയിരുന്നു. ഉദയനാണ് താരം, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ കോംബോയില്‍ പിറന്ന സൂപ്പര്‍ഹിറ്റുകളാണ്. ഇരുവര്‍ക്കും ഇടയിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ മീന പറഞ്ഞത് ഇതാണ്,രണ്ടാളും നല്ല സുഹൃത്തുക്കള്‍ ആയതുകൊണ്ടാകാം ആ കെമിസ്ട്രി സ്‌ക്രീനില്‍ വര്‍ക്കാകുന്നത് എന്നാണ് മീന പറഞ്ഞത്. വര്‍ണ്ണപ്പകിട്ട് എന്ന സിനിമയിലാണ് മോഹന്‍ലാലിനൊപ്പം മീന ആദ്യമായി അഭിനയിച്ചത്. അന്ന് മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മീനയുടെ പുതിയ മലയാള സിനിമയായ അനന്ദപുരം ഡയറിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാലിനെ കുറിച്ച് നടി സംസാരിച്ചത്. 
'ലാലേട്ടന്‍ ഒരു ഇതിഹാസമാണ്. എന്ത് വേഷം കൊടുത്താലും അദ്ദേഹം അത് എളുപ്പത്തില്‍ ചെയ്യും. ഞാന്‍ വര്‍ണ്ണപകിട്ടിലാണ് ആദ്യമായി ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും ഒക്കെ ചെയ്താണ് ഞാന്‍ മലയാളത്തില്‍ വരുന്നത്. 
ഈ സമയത്ത് ലാലേട്ടന്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ വളരെ കൂള്‍ ആയിട്ടാണ് എനിക്ക് തോന്നിയത്. എങ്ങനെയാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു. അതിനെ അഭിനയം എന്ന് വിളിക്കാന്‍ കഴിയില്ല എന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്.,' മീന പറഞ്ഞു.
'വര്‍ണ്ണപ്പകിട്ട്' എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രം ബ്രോ ഡാഡിയില്‍ ഉപയോഗിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രമാണ്. ജോണ്‍ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹന്‍ലാലും മീനയുമാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments