ബ്‌ലെസിക്കും ടീമിനുമൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം, ആടുജീവിതം മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയെന്ന് എ ആര്‍ റഹ്മാന്‍

അഭിറാം മനോഹർ
തിങ്കള്‍, 26 ഫെബ്രുവരി 2024 (20:33 IST)
സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പൃഥ്വിരാജ് ബ്ലെസി സിനിമയായ ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. 8 വര്‍ഷക്കാലമെടുത്താണ് സിനിമയുടെ ഷൂട്ട് ചെയ്തത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് 30 കിലോയോളം തൂക്കം കുറച്ചിരുന്നു.
 
ഇപ്പോഴിതാ സിനിമയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്ന പരിപാടിക്കിടെ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ സംഗീതസംവിധായകനായ എ ആര്‍ റഹ്മാന്‍. മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയായി മാറാന്‍ ആടുജീവിതത്തിന് സാധിക്കുമെന്ന് റഹ്മാന്‍ പറഞ്ഞു. ഒരുപാട് കാലത്തിന് ശേഷമാണ് ഒരു മലയാള സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നത്. യോദ്ധയ്ക്ക് ശേഷം ഫഹദ് ഫാസിലിനൊപ്പം മലയന്‍ കുഞ്ഞ് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തു. പക്ഷേ ആടുജീവിതം അതിന് മുന്‍പേ തുടങ്ങിയ വര്‍ക്കാണ്.
 
ബ്ലെസിക്കൊപ്പം വര്‍ക്ക് ചെയ്തതില്‍ സന്തോഷമുണ്ട്. ബെന്യാമിന്‍,പൃഥ്വിരാജ് അതുപോലെ സിനിമയ്ക്കായി പ്രവര്‍ത്തിച്ചവരെല്ലാവരും അവരുടെ ആത്മാവ് തന്നെ സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്.മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയാണ് ബ്ലെസി ചെയ്തുവെച്ചിരിക്കുന്നത്. റഹ്മാന്‍ പറഞ്ഞു. പൃഥ്വിരാജിനെ കൂടാത അമല പോള്‍,ജിമ്മി ജീന്‍ ലൂയിസ്,റിക് അബി,ശോഭാ മോഹന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments