ശ്രീ റെഡ്ഡിയോട് സഹതാപം മാത്രം; ആരോപണങ്ങൾക്ക് മറുപടിയുമായി ലോറൻസ്
ശ്രീ റെഡ്ഡിയോട് സഹതാപം മാത്രം; മറുപടിയുമായി ലോറൻസ്
Publish Date: Mon, 30 Jul 2018 (12:14 IST)
Updated Date: Mon, 30 Jul 2018 (12:15 IST)
തെലുങ്ക് നടി ശ്രീ റെഡ്ഡിക്ക് മറുപടിയുമായി ലോറൻസ് രംഗത്ത്. ലോറൻസ് ഹോട്ടൽ റൂമിൽവെച്ച് ലൈംഗിമായി തന്നെ ഉപയോഗിച്ചെന്നതായിരുന്നു ഫേസ്‌ബുക്കിലൂടെയും ചാനൽ അഭിമുഖത്തിലൂടെയും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ നടിയോട് സഹതാപം മാത്രമാണെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് ലോറൻസ് പറയുന്നത്.
നടിയുടെ ഈ വെളിപ്പെടുത്തലിന്റെ ചെറിയ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണം നല്‍കാൻ ലോറൻസ് നിർബന്ധിതനായത്. എന്നെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു പ്രശ്നമല്ലെന്നും ഇതിനെക്കുറിച്ച് ഓർത്ത് ഞാൻ ആകുലപ്പെടുന്നുമില്ലെന്നും ലോറൻസ് പറഞ്ഞു. ഇതിനൊരു വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണമെന്നും അദ്ദേഹം പറയുന്നു.
"തെലുങ്ക് ചിത്രം റിബലിന്റെ സമയത്താണ് ശ്രീ റെഡ്ഡി എന്നെ കാണുന്നതെന്നാണ് അവർ പറയുന്നത്. അതും ഏഴ് വർഷം മുമ്പ്. അപ്പോൾ തന്നെ പറയേണ്ടിരുന്ന കാര്യം ഏഴ് വർഷത്തിന് ശേഷം പറയുന്നതിൽ എന്ത് അർഥം. എന്റെ റൂമിൽ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷ മാലയും കണ്ടുവെന്നും ശ്രീ റെഡ്ഡി പറയുന്നു. രുദ്രാക്ഷ മാലയും ദൈവത്തിന്റെ ചിത്രവും ഉപയോഗിച്ച് റൂമിൽ പൂജ നടത്താൻ മാത്രം വിഡ്ഢിയല്ല ഞാൻ" എന്നും കുറിപ്പിൽ ലോറൻസ് പറയുന്നു.