Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേലം 2 ഉടൻ, ചാക്കോച്ചിയായി സുരേഷ് ഗോപി, കൂട്ടിന് ജൂനിയർ ചാക്കോച്ചി? - അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്നു !

ലേലം 2 ഉടൻ, ചാക്കോച്ചിയായി സുരേഷ് ഗോപി, കൂട്ടിന് ജൂനിയർ ചാക്കോച്ചി? - അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്നു !
, തിങ്കള്‍, 11 മാര്‍ച്ച് 2019 (10:53 IST)
പ്രേക്ഷകരിൽ ആകാംശ സൃഷ്ടിച്ചുകൊണ്ട് ചാക്കോച്ചി വീണ്ടും എത്തുന്നു. സുരേഷ് ഗോപി കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ച ലേലം എന്ന സിനിമ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ലേലം 2ലും യഥേഷ്ടമുണ്ടാകും.
 
അത്രമേൽ 1997 ൽ പുറത്തിറങ്ങിയ ആ ചിത്രവും കഥാപാത്രമായ ചാക്കോച്ചിയും പ്രേക്ഷക മനസ്സിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സോരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മകന്‍ ജുനിയർ ചാക്കോച്ചിയായിട്ടാണ് ഗോകുല്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോള്‍ സുരേഷ് ഗോപി തന്നെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. 
 
ഗോകുൽ കുട്ടി ആയി ഇരുന്നപ്പോള്‍ തന്നെ കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സിനിമയിലൂടെ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്തായാലു അച്ചനും മകനും ഒരുമിച്ച്‌ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിലുളള ത്രില്ലിലാണ് പ്രേക്ഷകര്‍.
 
കുറച്ചു നാളായി മലയാള സിനിമയിൽ കാണാതിരുന്ന നന്ദിനി തന്നെ ആണ് ലേലം രണ്ടാം ഭാഗഭാഗത്തിലും സുരേഷ് ഗോപിയോടൊപ്പം. ഇവരുടെ കോമ്പിനേഷൻ ഒന്ന് കൂടെ വെള്ളിത്തിരയിൽ കാണാനുള്ള ആകാംശയിലാണ് പ്രേക്ഷകർ .
 
രണ്‍ജി പണിക്കര്‍ ലേലം 2 തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം.
 
പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സ്ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു.
 
സിനിമയുടെ ആദ്യപകുതിയില്‍ സ്കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി. സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്‌ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി സംവിധായകനാകുമ്പോള്‍ തിരക്കഥ ആരുടേത്? എസ് എന്‍ സ്വാമിയോ ബെന്നിയോ?