Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സിനിമയുണ്ട്, തിരക്കിലാണ്’ - ബിജെപിക്ക് വേണ്ടി മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരത്തോ, കൊല്ലത്തോ സുരേഷ് ഗോപി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Suresh Gopi
, വ്യാഴം, 7 മാര്‍ച്ച് 2019 (14:41 IST)
തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. സ്ഥാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ് ഓരോ പാർട്ടിയും. സിനിമാ ചിത്രീകരണ തിരക്കിലായതിനാൽ ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കാനില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. 
 
തിരുവനന്തപുരത്തോ, കൊല്ലത്തോ സുരേഷ് ഗോപി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പുതിയ ചിത്രങ്ങൾക്കു ഡേറ്റ് നൽകിയിട്ടുണ്ടെന്നും അതിനാൽ അതിന്റെ തിരക്കിലാണെന്നുമാണ് താരം പറയുന്നത്. 
 
മത്സരിക്കില്ലെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ട്. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തോ, കൊല്ലത്തോ സുരേഷ് ഗോപിയെ മത്സരിച്ചേക്കുമെന്ന തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വന്നത്. 
 
രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സുരേഷ് ഗോപി ഒരു തമിഴ് ചിത്രത്തിലൂടെയാണ് വീണ്ടും തിരിച്ചുവരവു നടത്തുന്നത്. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴരശനാണ് പുതു ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചാക്കിലെ പൂച്ച പുറത്തുചാടി’; നടിയെ ആക്രമിച്ച കേസിൽ വിമര്‍ശനവുമായി ഹൈക്കോടതി