Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലര്‍ച്ചെ നാല് മുതല്‍ ലിയോ പ്രദര്‍ശനം ! കേരളത്തില്‍ നിന്ന് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വിജയ്

Leo FDFS Time in Kerala
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (08:39 IST)
ഇളയദളപതി വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം 'ലിയോ' ഒക്ടോബര്‍ 19 ന് തിയറ്ററുകളില്‍. കേരളത്തില്‍ പുലര്‍ച്ചെ നാലിനായിരിക്കും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. മിക്ക സ്‌ക്രീനുകളിലും ആദ്യ ദിവസം ആറ് പ്രദര്‍ശനം നടത്താന്‍ ആലോചനയുണ്ട്. ഒക്ടോബര്‍ 14 മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. ഞായറാഴ്ച മുതല്‍ തിയറ്ററുകളില്‍ നിന്ന് ടിക്കറ്റെടുക്കാനുള്ള സൗകര്യവും സജ്ജമാക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 10 കോടിയിലേറെ കളക്ട് ചെയ്ത് ലിയോ റെക്കോര്‍ഡ് ഇടാന്‍ സാധ്യതയുണ്ട്. വലിയ ആഘോഷ പരിപാടികള്‍ക്കാണ് 'ലിയോ' റിലീസിനോട് അനുബന്ധിച്ച് വിജയ് ആരാധകര്‍ പദ്ധതിയിട്ടിരിക്കുന്നത്. 
 
സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു എന്നിവരും ലിയോയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത, വെള്ളിയാഴ്ച ടിക്കറ്റുകൾക്ക് 99 രൂപ മാത്രം