Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിന്‍ പോളിയുടെ തമിഴ് ചിത്രം, പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാക്കള്‍

Ram - Nivin Pauly film titled 'Yezhu Kadal Yezhu Malai'; first look poster of Anjali revealed

കെ ആര്‍ അനൂപ്

, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (13:05 IST)
നിവിന്‍ പോളിയുടെ തമിഴ്-മലയാളം ദ്വിഭാഷാ ചിത്രമാണ് 'ഏഴു കടല്‍ ഏഴു മലൈ'. പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന സിനിമയില്‍ അഞ്ജലിയാണ് നായിക. നിവിന്‍ പോളിയുടെയും സംവിധായകന്റെയും പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
അഞ്ജലിയും സൂരിയും മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നു.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 
ചിത്രത്തില്‍ ഒരു പ്രത്യേകത സര്‍പ്രൈസ് ഉണ്ടെന്നും അതൊരു താരം ആണെന്നും നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയും വെളിപ്പെടുത്തിയിരുന്നു,എന്നാല്‍ അത് ആരാണ് അഭിനേതാക്കളെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റാമിന്റെ സംവിധാന ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനയാത്രയ്ക്കിടെ മോശം അനുഭവം, പോലീസില്‍ പരാതി നല്‍കി യുവ നടി