Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലേഷ്യയില്‍ ഒരുകോടി, അഡ്വാന്‍സ് ബുക്കിംഗില്‍ രജനിയെ പിന്നിലാക്കുമോ വിജയ് ?

Vijay Vijay movies Vijay new films Vijay Leo Leo Leo movie opening collections Leo movie ticket Leo movie ticket Malaysia Rio movie ticket gulf

കെ ആര്‍ അനൂപ്

, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (10:31 IST)
നടന്റെ കരിയറിലെ ഏറ്റവും വലിയ തന്നെയാണ് ലിയോയിലൂടെ വിജയ് ആരാധകര്‍ സ്വപ്നം കാണുന്നത്. മുന്‍കൂട്ടിയുള്ള ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്. മലേഷ്യയില്‍ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇതുവരെ വിജയ് ചിത്രങ്ങള്‍ക്ക് ലഭിച്ചതിനെക്കാള്‍ വലുതാണെന്നാണ് കേള്‍ക്കുന്നത്. 25000 ടിക്കറ്റുകളാണ് 12 മണിക്കൂറുകള്‍ കൊണ്ട് ഇവിടെ വിറ്റു പോയത്. സാധാരണ ഇങ്ങനെ ഒരു തുടക്കം കിട്ടാറില്ല. റിലീസിന് മുമ്പേതന്നെ ഒരു കോടിക്ക് അടുത്ത് മലേഷ്യയില്‍ നിന്ന് ലിയോ നേടിക്കഴിഞ്ഞു
 
എന്നാല്‍ മലേഷ്യയില്‍ ഓപ്പണിങ് റെക്കോര്‍ഡ് രജനിയുടെ പേരില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. അദ്ദേഹത്തിന്റെ കബാലി എന്ന തമിഴ് ചിത്രമാണ് ഒന്നാം സ്ഥാനത്ത്. ആരാധകരും രജനിക്ക് തന്നെയാണ് അവിടെ കൂടുതല്‍. വിജയ് ലിയോയിലൂടെ രജനിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഗള്‍ഫിലും വിജയി ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2.96 കോടി ഇവിടെ നിന്നും സിനിമയ്ക്ക് നേടാനായി. ആറാഴ്ചകള്‍ക്ക് മുമ്പ് യുകെയില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇവിടെയും നല്ല പ്രതികരണമാണ് ലിയോ ടിക്കറ്റ് വില്‍പ്പനക്ക് ലഭിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാമിക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ കാട്ടുതീ പോലെ പ്രചരിച്ചു, ഒടുവില്‍ സിനിമ നിര്‍ത്തി സന്യാസത്തിലേക്ക്; നടി രഞ്ജിതയുടെ ജീവിതം