Leo opening scene leaked: റിലീസിനു മുന്‍പ് 'ലിയോ' ഓപ്പണിങ് സീന്‍ പുറത്ത് ! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (20:36 IST)
Leo Opening scene leaked: വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം 'ലിയോ' തിയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ പുലര്‍ച്ചെ നാല് മുതലാണ് കേരളത്തില്‍ പ്രദര്‍ശനം. തമിഴ്‌നാട്ടിലെ ആദ്യ പ്രദര്‍ശനം രാവിലെ ഒന്‍പതിന്. ഫസ്റ്റ് ഡേ തന്നെ ചിത്രം നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന് ഉറപ്പാണ്. അതിനിടയിലാണ് 'ലിയോ' ഓപ്പണിങ് സീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് (പഴയ ട്വിറ്റര്‍) ചിത്രത്തിന്റെ ഓപ്പണിങ് സീന്‍ പ്രത്യക്ഷപ്പെട്ടത്. 
 
മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് വിജയ് ഹൈനയുമായി പോരാടുന്ന രംഗമാണ് എക്‌സില്‍ പ്രചരിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ആരാധകര്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം അണിയറ പ്രവര്‍ത്തകരെ മെന്‍ഷന്‍ ചെയ്ത് ഈ രംഗങ്ങള്‍ എക്‌സില്‍ നിന്ന് ബ്ലോക്ക് ചെയ്യാന്‍ മറ്റ് ചില ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നു. 
 
പൈറസിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരും ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

അടുത്ത ലേഖനം
Show comments