Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി ലിയോ, കൊച്ചിയിലെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Leo with record achievement again

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (15:17 IST)
വിജയ് നായകനായി എത്തിയ ലിയോ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ്. നിരവധി റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം കേരള ബോക്‌സ് ഓഫീസിലും ഏറ്റവും കൂടുതല്‍ റിലീസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറിയിരുന്നു. ലിയോയുടെ കൊച്ചി മള്‍ട്ടിപ്ലക്‌സസിലെ ഫൈനല്‍ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ്.
 
ലിയോ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് 2.90 കോടി രൂപയാണ് ആകെ നേടിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 രജനികാന്ത് ചിത്രം ജയിലര്‍ കൊച്ചി മള്‍ട്ടിപ്ലക്‌സസില്‍ നിന്ന് 2.65 കോടി രൂപയാണ് സ്വന്തമാക്കിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 611.6 കോടി രൂപയാണ് വിജയ് ചിത്രം നേടിയത്. കേരളത്തില്‍നിന്ന് ലിയോ അറുപത് കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 41 കോടി രൂപയും നേടി. ഉത്തരേന്ത്യയില്‍നിന്ന് 41 കോടി രൂപ നേടിയപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് 196.6 കോടിയാണ് സ്വന്തമാക്കിയത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചിയാന്‍ 62'വരുന്നു, 'ചിറ്റാ'സംവിധായകനൊപ്പം വിക്രമിന്റെ അടുത്ത സിനിമ