Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചിയാന്‍ 62'വരുന്നു, 'ചിറ്റാ'സംവിധായകനൊപ്പം വിക്രമിന്റെ അടുത്ത സിനിമ

'ചിയാന്‍ 62'വരുന്നു, 'ചിറ്റാ'സംവിധായകനൊപ്പം വിക്രമിന്റെ അടുത്ത സിനിമ

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (15:15 IST)
നടന്‍ വിക്രമിന്റെ ഒടുവില്‍ റിലീസായ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2'. ഇപ്പോള്‍ തങ്കലാന്‍ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം.2024 ജനുവരി 26 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയുടെ തിരക്കിലേക്ക് നടന്‍ വൈകാതെ കടക്കും.
 
വിക്രമിന്റെ 62-ാം ചിത്രം വരുന്നു. എസ്.യു അരുണ്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.'ചിറ്റാ'എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷകള്‍ ഉണ്ട് സിനിമ പ്രേമികള്‍ക്ക്.
വിക്രമും അരുണ്‍ കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
 
'ചിയാന്‍ 62' പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേഘ തോമസിനെ മറന്നോ ? നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം