Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

മലയാള സിനിമയിലെ നടിമാര്‍ വാങ്ങുന്ന പ്രതിഫലം, മുന്നില്‍ മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശനും സംയുക്ത മേനോനും വാങ്ങുന്നത് എത്രയെന്ന് അറിയാമോ ?

Highest paid Malayalam actress Malayalam actress payment Malayalam actress photos Malayalam actress news Bollywood news Kerala movies Malayalam cinema latest movies movie news film news

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (09:12 IST)
ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍ ആരെല്ലാമെന്ന് നോക്കാം. മോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്നെ മുന്നില്‍.
 
75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് നടിയുടെ പ്രതിഫലം. മലയാളത്തില്‍ സജീവമായി അഭിനയിക്കുന്ന നടിമാരില്‍ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന മറ്റൊരാള്‍ ഇല്ല.നയന്‍താര, കീര്‍ത്തി സുരേഷ് തുടങ്ങിയ നടിമാര്‍ക്ക് മഞ്ജുവിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലം ഉണ്ടെങ്കിലും ഇവര്‍ മലയാളത്തില്‍ അത്ര സജീവമല്ല.മംമ്ത മോഹന്‍ദാസാണ് പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്ത്. 50 ലക്ഷം വരെയാണ് നടി മലയാള സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത്. അമല പോളാണ് തൊട്ടുപിന്നില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ 40 ലക്ഷം രൂപയാണ് നടി വാങ്ങുന്നത്. തമിഴില്‍ ഒരു കോടിയോളം പ്രതിഫലമായി അമല ചോദിക്കാറുണ്ട്. 
 
പാര്‍വതി തിരുവോത്ത് ആണ് നാലാം സ്ഥാനത്ത്.35 ലക്ഷം രൂപ വരെയാണ് നടിയുടെ പ്രതിഫലം. 35 ലക്ഷം രൂപ തന്നെയാണ് നടി ഐശ്വര്യ ലക്ഷ്മിയും വാങ്ങുന്നത്. മലയാളത്തിന് പുറത്ത് അഭിനയിക്കാന്‍ 50 ലക്ഷം വരെ വാങ്ങാറുണ്ട്. അപര്‍ണ ബാലമുരളിയുടെ പ്രതിഫലം 30 ലക്ഷമാണ്. 25 ലക്ഷമാണ് കല്യാണി പ്രിയദര്‍ശന്റെ പ്രതിഫലം. സംയുക്ത മേനോന്‍, നിഖില വിമല്‍ തുടങ്ങിയവരും 25 ലക്ഷം രൂപയാണ് പ്രതിഫലം ആയി ചോദിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിക്കലും യോജിക്കാത്ത പങ്കാളിയെയാണ് ലഭിക്കുന്നതെങ്കിലോ? എന്തുകൊണ്ട് വിവാഹം ചെയ്തില്ലെന്ന ചോദ്യത്തിന് തബുവിന്റെ മറുപടി