മോഹൻലാൽ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, വിശ്വസിക്കാനാകുന്നില്ല: ലിബർട്ടി ബഷീർ
ആരേയും പിണക്കാൻ മോഹൻലാലിന് കഴിയില്ല?
Publish Date: Wed, 27 Jun 2018 (08:56 IST)
Updated Date: Wed, 27 Jun 2018 (08:57 IST)
താരസംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി നിര്‍മ്മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. വിഷയത്തിൽ അമ്മയുടെ നടപടി അപലപനീയമാണെന്ന് ലിബർട്ടി ബഷീർ പറയുന്നു.
ദിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹന്‍ലാലിന്റെ നടപടി വിശ്വസിക്കാനായില്ല. ഇന്ന് തിരിച്ചെടുത്തത് ചില വ്യക്തികള്‍ക്ക് ഉള്ള താല്‍പര്യത്തിന്റെ പുറത്താണ്. അല്ലാതെ അന്യായമായി പെരുമാറുന്ന കൂട്ടത്തിലല്ല മോഹന്‍ലാൽ എന്ന് ലിബർട്ടി ബഷീർ പറയുന്നു.
ആരെയും പിണക്കുന്ന ആളല്ല മോഹന്‍ലാല്‍. നടിയെ അക്രമിച്ച കേസില്‍ ഇപ്പോ ഒരു വര്‍ഷവും നാല് മാസവും പിന്നിടുകയാണ്. ഈ കാലമത്രേയും നിശബ്ദമായി നടിക്കൊപ്പം നിന്നവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അന്ന് അവര്‍ മിണ്ടാതിരുന്നത്. - ലിബർട്ടി ബഷീർ വ്യക്തമാക്കി.