Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, മഞ്‌ജുവിന് ഇനിയും ബാക്കിയുണ്ട് !

മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, മഞ്‌ജുവിന് ഇനിയും ബാക്കിയുണ്ട് !

സുബിന്‍ ജോഷി

, തിങ്കള്‍, 20 ഏപ്രില്‍ 2020 (12:24 IST)
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’. ആ ഒറ്റക്കാരണം കൊണ്ടുതന്നെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പേ ചര്‍ച്ചാവിഷയമായ ചിത്രമാണിത്.
 
എന്തായാലും ലോക്‍ഡൌണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ മമ്മൂട്ടി തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. ലോക്‍ഡൌണ്‍ അവസാനിച്ചാലുടന്‍ ചിത്രീകരണം വീണ്ടും ആരംഭിക്കും. മഞ്ജു വാര്യര്‍ക്ക് ഏതാനും സീനുകളുടെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. കുട്ടിക്കാനത്തായിരിക്കും ഈ ഭാഗങ്ങളുടെ ഷൂട്ടിംഗ്.
 
സാനിയ ഇയ്യപ്പന്‍, നിഖില വിമല്‍, ശ്രീനാഥ് ഭാസി, ജഗദീഷ് തുടങ്ങിയവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍. അഖില്‍ ജോര്‍ജ്ജാണ് ക്യാമറ. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗൺ കാലത്തെ നന്മ നിറഞ്ഞ മോഹൻലാൽ; 'എന്തൊരു കരുതലാണ് ലാലേട്ടാ നിങ്ങൾക്ക്?' - വൈറൽ കുറിപ്പ്