Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ 'പോത്തി'ൽ വിനായകനും

ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ 'പോത്തി'ൽ വിനായകനും

ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ 'പോത്തി'ൽ വിനായകനും
, വെള്ളി, 13 ജൂലൈ 2018 (15:51 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ 'പോത്തി'ൽ നിവിനും ആന്റണി വർഗീസും പ്രധാന വേഷത്തിൽ എത്തുമെന്ന വാർത്തകൾ കുറച്ച് നാളുകൾക്ക് മുമ്പ് ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് നായകൻ ആയിരിക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ.
 
ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. എസ് ഹരീഷ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുണ്ട്. വേറിട്ട ആവിഷ്‌കാര ശൈലിയിലൂടെ നിരവധി ആരാധകരെ കരസ്ഥമാക്കിയിട്ടുള്ള ലിജോ ജോസ് പല്ലിശേരിയുടെ ഈമയൗ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു. 
 
അതിനിടെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അങ്കമാലി ഡയറീസിനു ശേഷമെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയിലും ശ്രദ്ധ നേടിയതോടെ ആന്റണി വര്‍ഗീസ് കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറുബോറൻ ഡയലോഗുകൾ, മോഹൻലാലിന്റെ നീരാളിക്ക് തണുപ്പൻ പ്രതികരണം- ആദ്യ റിപ്പോർട്ട് പുറത്ത്