Webdunia - Bharat's app for daily news and videos

Install App

'ജയ് ഭീമിലെ ലിജോമോളുടെ അഭിനയം ജൂറി കണ്ടില്ലേ'; അപര്‍ണയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച, യാഥാര്‍ഥ്യം ഇതാണ്

ജയ് ഭീം എന്ന ചിത്രത്തില്‍ അഭിനയിച്ച ലിജോമോള്‍ക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് കിട്ടിയില്ല എന്നതാണ് പലരുടേയും സംശയം. സുരരൈ പോട്രുവിലെ അപര്‍ണയേക്കാള്‍ മികച്ച പ്രകടനമാണ് ജയ് ഭീമില്‍ ലിജോമോളുടേതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു

Webdunia
ഞായര്‍, 24 ജൂലൈ 2022 (08:19 IST)
സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയമാണ് അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത്. ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപര്‍ണ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അവാര്‍ഡ് നിര്‍ണയത്തിന്റെ ആദ്യ ഘട്ടം മുതല്‍ മികച്ച നടിക്കുള്ള മത്സരത്തില്‍ അപര്‍ണ തന്നെയായിരുന്നു മുന്‍പില്‍. 
 
അതേസമയം, അപര്‍ണയ്ക്ക് അവാര്‍ഡ് കിട്ടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തില്‍ അഭിനയിച്ച ലിജോമോള്‍ക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് കിട്ടിയില്ല എന്നതാണ് പലരുടേയും സംശയം. സുരരൈ പോട്രുവിലെ അപര്‍ണയേക്കാള്‍ മികച്ച പ്രകടനമാണ് ജയ് ഭീമില്‍ ലിജോമോളുടേതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 
 
'ലിജോമോളെ ജൂറി കണ്ടില്ലേ?' 'അപര്‍ണയേക്കാള്‍ മികച്ച പ്രകടനം ലിജോമോളുടെ തന്നെയാണ്' തുടങ്ങി നിരവധി കമന്റുകളാണ് സിനിമാ പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് അറിയുമോ? 
 
2020 ലെ ദേശീയ അവാര്‍ഡാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അപര്‍ണ ബാലമുരളിയുടെ സുരരൈ പോട്ര് 2020 ല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ്. അതാത് വര്‍ഷം സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിനായി ജൂറി പരിഗണിക്കുക. എന്നാല്‍ ലിജോമോള്‍ നായികയായി അഭിനയിച്ച ജയ് ഭീം 2021 ല്‍ സെന്‍സറിങ് ചെയ്ത ചിത്രമാണ്. 2021 നവംബര്‍ രണ്ടിനാണ് സിനിമ റിലീസ് ചെയ്തത്. 2020 ലെ സിനിമകള്‍ പരിഗണിക്കുമ്പോള്‍ ജയ് ഭീം അതിന്റെ പരിധിയില്‍ വരുന്നില്ല. മറിച്ച് 2021 ലെ ദേശീയ അവാര്‍ഡിനായാണ് ജയ് ഭീം പരിഗണിക്കപ്പെടുക. ഇത് അറിയാതെയാണ് ആരാധകരുടെ അഭിപ്രായ പ്രകടനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments