ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട ഓർമാക്സ് മീഡിയ. സെപ്റ്റംബർ മാസത്തെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ഈ ലിസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ദളപതി വിജയ്‌യുടെ ആരാധകർ. കഴിഞ്ഞ മാസം വരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ്‌യെ പിന്തള്ളി പാൻ ഇന്ത്യൻ താരം പ്രഭാസ് ആണ് ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്.
പുഷ്പ 2 എന്ന സിനിമയിലൂടെ 1000 കോടി നേടിയ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. ആഗസ്റ്റ് മാസത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന രണ്ട് പേർ ഈ പുതിയ ലിസ്റ്റിൽ ഇല്ല. രജനികാന്തും അക്ഷയ് കുമാറുമാണ് അത്. പകരം പവൻ കല്യാണും രാം ചരണുമാണ് പട്ടികയിലെ പുതിയ എൻട്രി.
അജിത്ത് കുമാർ ആയിരുന്നു മൂന്നാം സ്ഥാനത്തായിരുന്നെങ്കിൽ ഇക്കുറി ആ സ്ഥാനം അല്ലു അർജുൻ കൈക്കലാക്കി. അജിത്ത് കുമാർ അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാൻ ആണ് നാലാം സ്ഥാനത്ത്. നാലാം സ്ഥാനം ആഗസ്റ്റിലും ഷാരൂഖ് ഖാന് തന്നെ ആയിരുന്നു. തെലുങ്ക് താരം മഹേഷ് ബാബു ആണ് ലിസ്റ്റിലെ ആറാം സ്ഥാനത്തുള്ള സൂപ്പർതാരം. ജൂനിയർ എൻടിആർ ഏഴാം സ്ഥാനത്തും രാം ചാരൻ എട്ടാം സ്ഥാനത്തുമാണ്.
ഒജി എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ ഒൻപതാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. ബോളിവുഡിന്റെ സൂപ്പർനായകൻ സൽമാൻ ഖാൻ ആണ് ലിസ്റ്റിൽ അവസാന സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്ത് ആയിരുന്നു സൽമാൻ.