Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan Controversy: രാജൂ, ഇത് പുതുമയുള്ള കാര്യം ഒന്നുമല്ലല്ലോ? വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

Listin Stephen

നിഹാരിക കെ.എസ്

, ചൊവ്വ, 1 ഏപ്രില്‍ 2025 (10:00 IST)
എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങളില്‍ പ്രതികരിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ലിസ്റ്റിൻ. മികച്ച ഒരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെ മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നതെന്ന് ലിസ്റ്റിന്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പൃഥ്വിരാജിനും എമ്പുരാന്‍ ടീമിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.  
 
ലിസ്റ്റിൻ സ്റ്റീഫന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
 
മലയാള സിനിമയിലെ കളക്ഷന്‍ കണക്കുകള്‍ ഇനി രണ്ടായി വിഭജിക്കപ്പെടും. എമ്പുരാന് മുന്‍പും ശേഷവും. ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുകയെന്ന് പൃഥ്വിരാജിനെ പിന്തുണയ്ക്കുന്ന വരികള്‍ക്കൊപ്പം സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ടെന്ന പിന്തുണയും പങ്കുവയ്ക്കുന്നു.
 
മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റില്‍ പറത്തി കുതിയ്ക്കുകയാണ് ‘ എമ്പുരാന്‍ ‘
ഇത് ഒരു ഫാന്‍ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റര്‍ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാന്‍ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചര്‍ച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ.
 
രാജു… ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതല്‍ നമ്മുടെ കൊച്ചു കേരളം ഭൂപടത്തില്‍ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു… ഇതിന് മുമ്പും ഈ അവഗണനകള്‍ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ
 
ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകള്‍ ഇറങ്ങുന്നു, അതില്‍ ഒന്ന് മാത്രം ആണ് ‘ എമ്പുരാന്‍ ‘. സിനിമയെ സിനിമ മാത്രം ആയി കാണുക.
മലയാള സിനിമയിലെ കളക്ഷന്‍ കണക്കുകള്‍ ഇനി രണ്ടായി വിഭജിക്കപ്പെടും. Before EMPURAAN & After EMPURAAN.
എമ്പുരാന്‍ ചരിത്രത്തിലേക്ക് !
പൃഥ്വിരാജിനൊപ്പം
സിനിമയ്‌ക്കൊപ്പം
എന്നും എപ്പോഴും
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Controversy: പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് ഫെഫ്കയുടെ പിന്തുണ