എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല. നേരത്തെ റീ സെന്‍സര്‍ ചെയ്യപ്പെട്ട പതിപ്പ് ഇന്ന് വൈകുന്നേരം പ്രദര്‍ശനത്തിന് എത്തുമെന്നാണ് കരുതിയിരുന്നത്. ഇതിനുള്ള സാങ്കേതിക നടപടികള്‍ക്ക് സമയമെടുക്കും. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേരടക്കം മാറ്റിയുള്ള പുതിയ പതിപ്പ് നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
റീ സെന്‍സറില്‍ മൂന്ന് മിനിറ്റിലുള്ള ഭാഗമാണ് വെട്ടിമാറ്റുന്നത്. അതേസമയം വിവാദങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിനുരാജാണ് രാജിവെച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് ബിനുരാജ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കുകയാണ് ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദി എന്ന് ബിനു രാജ് പറഞ്ഞു. എന്നാല്‍ രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല.
അതേസമയം സിനിമയുടെ വിവാദത്തിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്ക്കാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വിവാദത്തില്‍ അനിഷ്ട രംഗങ്ങള്‍ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിവാദരംഗങ്ങളെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.