Lokah Crosses 100 Cr Milestone: നൂറ് കോടി തൊട്ട് ലോകഃ

റിലീസ് ദിനത്തില്‍ 2.70 കോടിയായിരുന്നു ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍

രേണുക വേണു
ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (16:40 IST)
Lokah in 100 Cr Club: കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' 100 കോടി ക്ലബില്‍. റിലീസ് ചെയ്തു ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഒരു നായിക പ്രാധാന്യമുള്ള ചിത്രം 100 കോടി ക്ലബില്‍ കയറുന്നത് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ്. 
 
റിലീസ് ദിനത്തില്‍ 2.70 കോടിയായിരുന്നു ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഇത് ആറാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ പ്രവൃത്തിദിനം ആയിട്ടുകൂടി 7.65 കോടിയിലേക്ക് എത്തി. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടി കളക്ട് ചെയ്യാനും ലോകഃയ്ക്കു സാധിച്ചു. ഏഴ് ദിവസം കൊണ്ട് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 45 കോടി കടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 
 
ബോക്സ്ഓഫീസില്‍ ലോകഃയ്ക്കു എതിരാളികള്‍ ഇല്ല എന്നതാണ് വാസ്തവം. ആറാം ദിനം ഏഴ് കോടിക്ക് മുകളില്‍ ലോകഃ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' രണ്ട് കോടി മാത്രമാണ് കളക്ട് ചെയ്തത്. ലോകഃയുടെ പകുതിയേക്കാള്‍ കുറവാണിത്. ഓണം അവധി ദിനങ്ങളില്‍ ലോകഃയ്ക്കു തന്നെയാണ് ഡിമാന്‍ഡ്. ബുക്ക് മൈ ഷോയിലും ലോകഃ ആധിപത്യം തുടരുകയാണ്. ആറ് ദിവസം പിന്നിടുമ്പോള്‍ ഹൃദയപൂര്‍വ്വത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 16.25 കോടിയാണ്. 
 
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 6.05 കോടിയും ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 5.55 കോടിയും കര്‍ണാടകയില്‍ നിന്ന് 5.03 കോടിയുമാണ് ലോകഃ കളക്ട് ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments