Lokah in 200 CR club: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര 200 കോടി കടന്നു; മോഹന്‍ലാല്‍ ചിത്രങ്ങളെ മറികടക്കുമോ?
200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള സിനിമയാണ് ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര
Lokah in 200 CR Club: ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' 200 കോടിയും പിന്നിട്ട് മുന്നേറുന്നു. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 202 കോടിയായെന്ന് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള സിനിമയാണ് ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര. ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ മലയാള സിനിമയെന്ന റെക്കോര്‍ഡും ലോകഃ സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍' ആണ് ഒന്നാം സ്ഥാനത്ത്.
ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, തുടരും എന്നീ ചിത്രങ്ങളാണ് ലോകഃയ്ക്കു മുന്നിലുള്ളത്. 265 കോടി കളക്ഷനുമായി എമ്പുരാന്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മഞ്ഞുമ്മല്‍ ബോയ്‌സ് 241 കോടിയും മൂന്നാം സ്ഥാനത്തുള്ള തുടരും 235 കോടിയും നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ലോകഃ 64 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 28 നാണ് ലോകഃ വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷക പിന്തുണ നേടിയെടുത്തു. കേരളത്തിനു പുറത്തുനിന്ന് മാത്രം ഇതുവരെ 38 കോടിയാണ് ലോകഃ സ്വന്തമാക്കിയത്.