Odum Kuthira Chaadum Kuthira Box Office: മുടക്കുമുതലിന്റെ പകുതിയുടെ പകുതി പോലും ഇല്ല ! വന്‍ പരാജയമായി ഫഹദ് ചിത്രം
						
		
						
				
12 ദിവസങ്ങള്‍ കൊണ്ട് 'ഓടും കുതിര ചാടും കുതിര' ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് വെറും രണ്ട് കോടി മാത്രം
			
		          
	  
	
		
										
								
																	Odum Kuthira Chaadum Kuthira: ഓണം റിലീസുകളില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ഫഹദ് ഫാസില്‍ ചിത്രം 'ഓടും കുതിര ചാടും കുതിര'. റിലീസ് ചെയ്തു 13-ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കേരളത്തിലെ മിക്ക സ്‌ക്രീനുകളില്‍ നിന്നും ചിത്രം വാഷ്ഔട്ട് ആയി. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	12 ദിവസങ്ങള്‍ കൊണ്ട് 'ഓടും കുതിര ചാടും കുതിര' ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് വെറും രണ്ട് കോടി മാത്രം. വേള്‍ഡ് വൈഡ് കളക്ഷന്‍ നാല് കോടിക്കു താഴെ. ചിത്രത്തിന്റെ ചെലവ് ഏതാണ്ട് 20 കോടിക്ക് മുകളിലാണ്. 
 
									
										
										
								
																	ചെലവായ തുകയുടെ പകുതിയുടെ പകുതി പോലും വേള്‍ഡ് വൈഡായി കളക്ട് ചെയ്യാന്‍ സാധിക്കാതെയാണ് ചിത്രം അടിതെറ്റി വീണിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഒരുദിവസം പോലും ഒരു കോടി കളക്ട് ചെയ്യാന്‍ ഫഹദ് ചിത്രത്തിനു സാധിച്ചിട്ടില്ല. റിലീസ് ദിനത്തില്‍ 75 ലക്ഷം മാത്രമായിരുന്നു ഇന്ത്യ നെറ്റ് കളക്ഷന്‍. പിന്നീട് 36 ലക്ഷം, 35 ലക്ഷം എന്നിങ്ങനെ ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 10 ലക്ഷം പോലും തൊടാന്‍ ഓടും കുതിര ചാടും കുതിരയ്ക്കു സാധിച്ചിട്ടില്ല.