Lokah in 200 CR club: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര 200 കോടി കടന്നു; മോഹന്‍ലാല്‍ ചിത്രങ്ങളെ മറികടക്കുമോ?

200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള സിനിമയാണ് ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര

രേണുക വേണു
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (14:08 IST)
Lokah in 200 CR Club: ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' 200 കോടിയും പിന്നിട്ട് മുന്നേറുന്നു. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 202 കോടിയായെന്ന് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. 
 
200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള സിനിമയാണ് ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര. ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ മലയാള സിനിമയെന്ന റെക്കോര്‍ഡും ലോകഃ സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍' ആണ് ഒന്നാം സ്ഥാനത്ത്. 
 
ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, തുടരും എന്നീ ചിത്രങ്ങളാണ് ലോകഃയ്ക്കു മുന്നിലുള്ളത്. 265 കോടി കളക്ഷനുമായി എമ്പുരാന്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മഞ്ഞുമ്മല്‍ ബോയ്‌സ് 241 കോടിയും മൂന്നാം സ്ഥാനത്തുള്ള തുടരും 235 കോടിയും നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ലോകഃ 64 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ട്. 
 
ഓഗസ്റ്റ് 28 നാണ് ലോകഃ വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷക പിന്തുണ നേടിയെടുത്തു. കേരളത്തിനു പുറത്തുനിന്ന് മാത്രം ഇതുവരെ 38 കോടിയാണ് ലോകഃ സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

R Sreelekha: തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി; മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ'; ഗണഗീതത്തില്‍ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ശിവന്‍കുട്ടി

കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ഗണഗീത വിവാദം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ഗണഗീത വിവാദം; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments