Lokah Beats Thudarum: ഓവര്‍സീസ് ബോക്‌സ്ഓഫീസില്‍ 'തുടരും' കടന്ന് 'ലോകഃ', എമ്പുരാന്‍ ടാസ്‌ക് !

'തുടരും' ഓവര്‍സീസ് കളക്ഷന്‍ 94 കോടിയാണ്. ലോകഃയുടേത് 98 കോടിയിലേക്ക് എത്തി

രേണുക വേണു
ശനി, 13 സെപ്‌റ്റംബര്‍ 2025 (17:43 IST)
Lokah Box Office Collection: ഓവര്‍സീസ് ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം 'തുടരും' മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' രണ്ടാം സ്ഥാനത്തെത്തി. 
 
'തുടരും' ഓവര്‍സീസ് കളക്ഷന്‍ 94 കോടിയാണ്. ലോകഃയുടേത് 98 കോടിയിലേക്ക് എത്തി. റിലീസ് ചെയ്തു 17-ാം ദിവസമാണ് ലോകഃ ഈ നേട്ടം കൈവരിച്ചത്. മോഹന്‍ലാലിന്റെ തന്നെ 'എമ്പുരാന്‍' 142.25 കോടിയുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 
 
ലോകഃയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 200 കോടി കടന്നു മുന്നേറുകയാണ്. വേള്‍ഡ് വൈഡ് കളക്ഷനില്‍ എമ്പുരാന്‍, തുടരും, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയ്ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ലോകഃ ഇപ്പോള്‍. 
 
ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 108.46 കോടിയായി. റിലീസിനു ശേഷമുള്ള മൂന്നാം ശനിയാഴ്ച ഇന്നും മൂന്ന് കോടിക്ക് മുകളില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് സ്വന്തമാക്കാന്‍ സാധിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments