Lokah to release in Hindi: ലോകഃ ഹിന്ദിയിലേക്ക്, പ്രൊമോഷനു ദുല്‍ഖറും

ചിത്രം ഉടന്‍ ഹിന്ദിയില്‍ ഇറങ്ങുമെന്ന് നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു

രേണുക വേണു
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (13:16 IST)
Lokah to release in Hindi: ബോക്‌സ്ഓഫീസില്‍ തരംഗമായ കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' ഹിന്ദിയിലേക്ക്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും 'ലോകഃ'യ്ക്കു കിട്ടുന്ന സ്വീകാര്യത പരിഗണിച്ചാണ് ഹിന്ദി പതിപ്പ് ഉടന്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. 
 
ചിത്രം ഉടന്‍ ഹിന്ദിയില്‍ ഇറങ്ങുമെന്ന് നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമെന്ന നിലയില്‍ ഹിന്ദി മാര്‍ക്കറ്റില്‍ മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഹിന്ദി പതിപ്പിന്റെ പ്രചാരണത്തിനായി ദുല്‍ഖര്‍ സല്‍മാന്‍ പോകുകയും ചെയ്യും. ഹിന്ദി പതിപ്പ് കൂടി ക്ലിക്കായാല്‍ ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ പോലും ലോകഃയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. 
ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയാണ് ലോകഃ പ്രദര്‍ശനം തുടരുന്നത്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍. തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 31.05 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 70 കോടി കടന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments