Webdunia - Bharat's app for daily news and videos

Install App

റോളക്സ് എപ്പോൾ വരും? ഇനിയും കാത്തിരിക്കണോ?: മറുപടിയുമായി ലോകേഷ് കനകരാജ്

കൂലിയെക്കാൾ ഹൈപ്പുള്ള ലോകേഷ് കനകരാജ് ചിത്രങ്ങളിൽ ഒന്നാണ് റോളക്സ്.

നിഹാരിക കെ.എസ്
വെള്ളി, 2 മെയ് 2025 (10:30 IST)
കൈതി എന്ന കാർത്തി ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന് ജനപ്രീതി ലഭിക്കുന്നത്. ലോകേഷ് കനകരാജിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ വർഷം ഓ​ഗസ്റ്റ് 14നാണ് കൂലി പ്രേക്ഷകരിലേക്കെത്തുന്നത്. കൂലിയെക്കാൾ ഹൈപ്പുള്ള ലോകേഷ് കനകരാജ് ചിത്രങ്ങളിൽ ഒന്നാണ് റോളക്സ്.
 
സൂര്യ- ലോകേഷ് കനകരാജ് ടീമിന്റെ റോളക്സ് സ്റ്റാൻഡ് എലോൺ ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റുകൾക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. വിക്രം എന്ന സിനിമയിലെ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട നിൽക്കുന്ന കാമിയോ വേഷം അത്രത്തോളം ഹൈപ്പാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. ഇപ്പോൾ ആ സിനിമയെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
 
'റോളക്സ് വരുന്നുണ്ട്. എപ്പോൾ തുടങ്ങുമെന്ന് അറിയില്ല. എനിക്കും സൂര്യ സാറിനും വേറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. ഇപ്പോൾ കൈതി 2 ഉണ്ട്. അതെല്ലാം തീർന്ന ശേഷം ഉറപ്പായും റോളക്സ് ചെയ്യും,' എന്നായിരുന്നു ലോകേഷ് കനകരാജിന്റെ പ്രതികരണം. 
 
ലോകേഷ് കനകരാജിന്റെ എൽസിയുവിലെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) പ്രധാന വില്ലൻ കഥാപാത്രമാണ് റോളക്സ്. 2022 ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിക്രമിലായിരുന്നു ഈ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2023 ൽ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലും ഈ കഥാപാത്രത്തിന്റെ റഫറൻസ് ഉണ്ടായിരുന്നു. കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും വിവരമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്‌ഐ -ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണം: എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments