ലോകേഷ് കനകരാജ് അവതരിപ്പിച്ച സിനിമയാണ് ഫൈറ്റ് ക്ലബ്. സിനിമ വാര്‍ത്തകളില്‍ നിറയാനുള്ള കാരണവും ഇതായിരുന്നു. തരക്കേടില്ലാത്ത വിജയം നേടാന്‍ സിനിമയ്ക്കായി. ബിഗ് സ്‌ക്രീനുകളിലെ പ്രദര്‍ശനത്തിന് ശേഷം ഒ.ടി.ടി റിലീസ് ആകുകയാണ്.ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിലൂടെ ജനുവരി 27ന് സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
'ജി സ്‌ക്വാഡ്' എന്ന ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ വിജയമായ സന്തോഷത്തിലാണ് ലോകേഷ് കനകരാജ്.'മാനഗരം', 'കൈതി', 'മാസ്റ്റര്‍', 'വിക്രം', 'ലിയോ' തുടങ്ങി വിജയ ട്രാക്കിലാണ് സംവിധായകന്‍. കോളിവുഡിലെ സ്റ്റാര്‍ ഡയറക്ടര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. സണ്‍ പിച്ചേഴ്‌സ് ആണ് 'തലൈവര്‍ 171 നിര്‍മ്മിക്കുന്നത്.
സംവിധായകന്‍ ലോകേഷ് കനകരാജ് നിര്‍മാണ രംഗത്തേയ്ക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ട് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. ജി സ്‌ക്വാഡെന്നാണ് പേര് എന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രമായി ഫൈറ്റ് ക്ലബും പ്രഖ്യാപിക്കുകയും പ്രദര്‍ശനത്തിന് എത്തിക്കുകയും ചെയ്തു. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റ് ആയിരുന്നു.