Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോയുടെ ആദ്യ 10 മിനിറ്റ് മിസ് ആക്കരുത്'; കാരണമെന്താണെന്ന് ചോദിച്ചവരോട് ലോകേഷ് കനകരാജ്

'ലിയോയുടെ ആദ്യ 10 മിനിറ്റ് മിസ് ആക്കരുത്'; കാരണമെന്താണെന്ന് ചോദിച്ചവരോട് ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്

, ശനി, 14 ഒക്‌ടോബര്‍ 2023 (09:19 IST)
സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. അടുത്തിടെ പുറത്തിറങ്ങിയ ജയിലറിനേക്കാള്‍ വന്‍ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രീ റിലീസ് ബിസിനസിലും പലയിടങ്ങളിലും ജയിലറിനെ പിന്നിലാക്കാന്‍ സിനിമയ്ക്കായി.ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് ചിത്രം എന്നതിനാലാണ് ഇത്രയധികം ആവേശം. സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരോട് സംവിധായകന് പറയാനുള്ളത് ഇത്രമാത്രം. ആദ്യദിനം സിനിമ കാണാന്‍ എത്തുമ്പോള്‍ ആവേശത്തില്‍ ആദ്യത്തെ 10 മിനിറ്റ് മിസ്സ് ചെയ്യരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനൊരു കാരണമുണ്ട്.
ലിയോയുടെ ആദ്യ 10 മിനിറ്റ് മിസ് ആക്കരുത് മുഴുവന്‍ പ്രേക്ഷകരോടും പറയുവാന്‍ ആഗ്രഹിക്കുകയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് ലോകേഷ് തുടങ്ങുന്നത്. അതിനുള്ള കാരണമാണ് പിന്നീട് സംവിധായകന്‍ പറയുന്നത്.'ആയിരമെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും, അത്രയധികം പേര്‍ ആ രംഗങ്ങള്‍ക്കുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. സിനിമ മുഴുവനും നിരവധി പേര്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തിയറ്ററിലെത്തി സമാധാനമായിരുന്ന് അത് ആസ്വദിക്കുക. അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പണിയെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ നിര്‍ത്താതെ ഓടിയത്. അത് നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്. ആദ്യ 10 മിനിറ്റ് അവര്‍ക്കുള്ള ഒരു വിരുന്ന് ആയിരിക്കും. ഞാന്‍ തിയറ്ററില്‍ ലിയോ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുമ്പോഴേക്ക് എല്ലാവരും എത്തിയോ എന്ന ആകാംക്ഷയില്‍ ആയിരിക്കും',-ലോകേഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്കായി,ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !