Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജീഷ വിജയന്റെ 'ലവ്' തമിഴിലേക്ക്, വിജയ് സേതുപതി പ്രധാനവേഷത്തില്‍

രജീഷ വിജയന്റെ 'ലവ്' തമിഴിലേക്ക്, വിജയ് സേതുപതി പ്രധാനവേഷത്തില്‍

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഏപ്രില്‍ 2021 (12:33 IST)
രജീഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായെത്തിയ 'ലവ്' തമിഴിലേക്ക്. ലോക്‌ഡോണ്‍ കാലത്ത് ചിത്രീകരിച്ച സിനിമ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് റീമേക്കില്‍ വിജയ് സേതുപതി ഷൈന്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തും എന്നാണ് വിവരം.
 
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവിന്റെ തമിഴ് പതിപ്പ് ഒരുക്കുവാന്‍ കോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി തന്നെ രംഗത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.കുടുംബങ്ങളിലെ ഡൊമസ്റ്റിക്ക് വയലന്‍സാണ് ലവ് പ്രമേയമാക്കിയിരുന്നത്. ഒരു ഫ്‌ലാറ്റില്‍ ജീവിക്കുന്ന അനൂപ്,ദീപ്തി ദമ്പതിമാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.സുധി കോപ്പാ, ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിത്. തമിഴ് പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവരം ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സസ്‌പെന്‍സ് പൊളിച്ച് തന്‍വി റാം, നസ്രിയയുടെ തെലുങ്ക് ചിത്രത്തിലൂടെ നടി ടോളിവുഡിലേക്ക്