നാച്ചുറല്‍ സ്റ്റാര്‍ നാനിയ്‌ക്കൊപ്പം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ 'അന്‍ടെ സുന്ദരാനികി' യുടെ തിരക്കിലാണ് നസ്രിയ. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചത്. നസ്രിയുടെ സാന്നിധ്യം കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലും സിനിമ വലിയ ചര്‍ച്ചയായി. എന്നാല്‍ മോളിവുഡില്‍ നിന്ന് മറ്റൊരു താരം കൂടി അന്‍ടെ സുന്ദരാനികിയില്‍ ഉണ്ട്.
അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ തന്‍വി റാം ഈ സിനിമയില്‍ ഉണ്ടെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
'എന്തോ വലിയ കാര്യം സംഭവിക്കുന്നു. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍' - തന്‍വി റാം കുറിച്ചു. നാദിയ മൊയ്തുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നാനിയുടെ 28ാം ചിത്രമാണിത്. വിവേക് ആത്രേയയാണ് സംവിധാനം. സൂരരൈ പോട്രിന്റെ ഛായാഗ്രഹകന്‍ നികേത് ബോമ്മിയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.രവിതേജ ഗിരിജാല എഡിറ്റിംഗും നിര്‍വഹിക്കുന്നു.വിവേക് സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.