Select Your Language

Notifications

webdunia
webdunia
webdunia
webdunia

വമ്പൻ താരനിരയുമായി ലൂസിഫർ; പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം ജൂലൈ18ന് തുടങ്ങും

വമ്പൻ താരനിരയുമായി ലൂസിഫർ; ജൂലൈ18ന് തുടങ്ങും

വമ്പൻ താരനിരയുമായി ലൂസിഫർ; പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം ജൂലൈ18ന് തുടങ്ങും
, ശനി, 23 ജൂണ്‍ 2018 (11:01 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണം ജൂലൈ 18ന് ആരംഭിക്കും. ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് നായികയായെത്തുന്നത് മഞ്ജുവാര്യരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
ചിത്രത്തില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്റോയിയാണ്. ഇന്ദ്രജിത് സുകുമാരനും ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലുണ്ടെന്നാണ് സൂചന. യുവ നായകന്‍ ടോവിനോ മോഹന്‍ലാലിന്റെ അനിയനായി ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവര്‍ത്തകർ‍. 
 
ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.
 
കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു. 
 
‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവിട്ടിരുന്നു. അത് കണ്ട മലയാളികളൊക്കെ അന്തം‌വിട്ടിരിക്കുകയാണ്. 
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിച്ചുല്ലസിച്ച് കാവ്യയും മീനാക്ഷിയും- വീഡിയോ