Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിച്ചുല്ലസിച്ച് കാവ്യയും മീനാക്ഷിയും- വീഡിയോ

കാവ്യയും മീനാക്ഷിയും ദിലീപും ഒരു ഫ്രയിമിൽ- വീഡിയോ

ചിരിച്ചുല്ലസിച്ച് കാവ്യയും മീനാക്ഷിയും- വീഡിയോ
, ശനി, 23 ജൂണ്‍ 2018 (10:54 IST)
കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വന്നതുമുതൽ മീനാക്ഷിയും വാർത്തകളിൽ ഇടം‌പിടിച്ചിരുന്നു. ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങിയ ശേഷം മൂവരും ഒന്നിച്ച് ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. 
 
ഇതിനിടയിൽ ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ആ വിവാഹത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. 
 
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയെയും കാണാറുണ്ടായിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഴുവൻ പുകമയമായി ടൊവിനോ- തീവണ്ടി ട്രെയിലർ