Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനെ ഇനി പൃഥ്വി നയിക്കും! - ലൂസിഫറിന് തുടക്കം

ലൂസിഫർ- ഇതിനേക്കാള്‍ മാസായ ഒരു അവതാരം ഇനി ജനിക്കണം

മോഹൻലാലിനെ ഇനി പൃഥ്വി നയിക്കും! - ലൂസിഫറിന് തുടക്കം
, തിങ്കള്‍, 16 ജൂലൈ 2018 (14:49 IST)
അവൻ വരികയാണ്- ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പൂജ നടന്നു. ജൂലൈ 18 ന് തിരുവനന്തപുരത്ത് ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. ലൂസിഫറിൽ മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യരും മകളായി ക്വീൻ സിനിമയിലെ നായിക സാനിയയും ഉണ്ടെന്ന് വിവരമുണ്ട്. ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ എത്തുന്നു. 
 
webdunia
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. “മാലാഖമാര്‍ സൂക്ഷിക്കുക, അവന്‍ നിങ്ങളിലേക്കെത്തുന്നു, ലൂസിഫര്‍” - മുമ്പൊരിക്കല്‍ ഈ പ്രൊജക്ടിനെപ്പറ്റി മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
 
webdunia
എന്തായാലും ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് കണ്ട മലയാളികളൊക്കെ അന്തം‌വിട്ടിരിക്കുകയാണ്. ഇതിനേക്കാള്‍ മാസായ ഒരു അവതാരം ഇനി ജനിക്കണമെന്ന് ആരായാലും മനസില്‍ പറയും.
 
എന്തായാലും ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്. മുരളി ഗോപിയുടെ ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
 
webdunia
ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയപാടവവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് തരുന്ന ചിത്രം. ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്ന് നിസംശയം പറയാം.
 
ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ലൂസിഫറിൽ വില്ലൻ. അദ്ദേഹത്തിന്റെ മലയാളഅരങ്ങേറ്റം കൂടിയാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പയോ ലോകകപ്പോ അല്ല, നീരാളി ഭയപ്പെട്ടത് ഇരട്ട ചങ്കൻ ഡെറികിനെ!