കുട്ടികൾക്കൊപ്പം ചുവടു‌വെച്ച് മമ്മൂക്ക; ചിത്രീകരണത്തിനിടക്കുള്ള വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യൽമീഡിയ

വെള്ള വസ്ത്രമണിഞ്ഞ് കുട്ടികൾക്ക് നടുവിൽ നിന്ന് ഏറെ ആഹ്ലാദത്തോടെയാണ് താരം ചുവടുവയ്ക്കുന്നത്.

വ്യാഴം, 18 ഏപ്രില്‍ 2019 (09:15 IST)
മമ്മൂട്ടി കുറച്ച് കുട്ടികളുടെ കൂടെ നൃത്ത ചുവടുകൾ വയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മധുരരാജയുടെ ചിത്രീകരണ വേളയിൽ എടുത്ത വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെള്ള വസ്ത്രമണിഞ്ഞ് കുട്ടികൾക്ക് നടുവിൽ നിന്ന് ഏറെ ആഹ്ലാദത്തോടെയാണ് താരം ചുവടുവയ്ക്കുന്നത്.
 
ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വൈശാഖൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നെടുമുടി വേണു, സിദ്ധിഖ്, ഷമ്നാ കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പതിനാല് വർഷത്തെ കാത്തിരിപ്പ് സഫലം; നടൻ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നു