Webdunia - Bharat's app for daily news and videos

Install App

ലൂസിഫര്‍ തെലുങ്ക് റീമേക്ക് പൃഥ്വി തന്നെ ചെയ്യേണ്ടിവരുമോ? പ്രൊജക്‍ട് ആകെ അവതാളത്തില്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 10 നവം‌ബര്‍ 2020 (14:13 IST)
2019 മാര്‍ച്ച് 28-ന് റിലീസ് ചെയ്ത മലയാള ചിത്രം 'ലൂസിഫർ' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ്. മോഹൻലാലിൻറെ സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി എത്തുന്നു എന്ന വാര്‍ത്ത ചില്ലറ ആവേശമൊന്നുമല്ല ആരാധകരില്‍ നിറച്ചത്. 200 കോടി ക്ലബ്ബിൽ കയറിയ ഈ പൃഥ്വിരാജ് ചിത്രം, തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചായിരിക്കും റീമേക്ക് ചെയ്യുന്നത്.  
 
എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ട് ആകെ അവതാളത്തിലായിരിക്കുകയാണെന്നാണ് വിവരം. ആദ്യം ചിത്രത്തിന്‍റെ സംവിധായകനായി നിശ്ചയിച്ചിരുന്നത് ‘സാഹോ’ ഒരുക്കിയ സുജീത്തിനെയായിരുന്നു. പിന്നീട് അദ്ദേഹം പ്രൊജക്ടില്‍ നിന്ന് പുറത്തായി. അതിനുശേഷം തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ വി വി വിനായക് ഈ സിനിമ ഏറ്റെടുത്തു. എന്നാല്‍ വിനായകും ഇപ്പോള്‍ ഈ സിനിമയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ചിരഞ്ജീവിയുടെ തൃപ്തിക്ക് അനുസരിച്ച് തിരക്കഥ ശരിയാക്കാന്‍ കഴിയാതിരുന്നതാണ് വിനായകിനും വിനയായതത്രേ.
 
ഇനി പൃഥ്വിരാജ് തന്നെ ഈ സിനിമ തെലുങ്കിലും സംവിധാനം ചെയ്യേണ്ടിവരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തേ പൃഥ്വി തന്നെ സംവിധാനം ചെയ്യട്ടെ എന്ന ക്ഷണം ചിരഞ്ജീവി മുന്നോട്ടുവച്ചിരുന്നെങ്കിലും പൃഥ്വി സ്നേഹപൂര്‍വം അത് നിരസിക്കുകയായിരുന്നു.
 
ആചാര്യ എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം ചിരഞ്ജീവി തന്റെ അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങളിലാണ്. അതിനിടെ അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും ചെയ്തു. തമിഴ് ചിത്രം വേതാളം റീമേക്ക് ചെയ്യാനാണ് ചിരഞ്ജീവി ഒരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ; ആഗോള താപനത്തിന്റെ പ്രത്യാഘാതമെന്ന് കാലാവസ്ഥ വിദഗ്ധര്‍

ദിയ കൃഷ്ണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണം, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; അന്വേഷണം ക്ലൈമാക്‌സിലേക്ക്

അടുത്ത ലേഖനം
Show comments