Publish Date: Fri, 30 Oct 2020 (18:46 IST)
Updated Date: Fri, 30 Oct 2020 (18:47 IST)
മോഹൻലാലിൻറെ ലൂസിഫറിന് ശേഷം രണ്ടാം ഭാഗമായ എമ്പുരാനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം 'ലൂസിഫർ' സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ ആദ്യമലയാളസിനിമ കൂടി ആയിരുന്നു.
അതേസമയം എമ്പുരാൻറെ ബ്രീഫ് മുരളി ഗോപി പൃഥ്വിരാജിന് അടുത്തിടെ കൈമാറിയിരുന്നു. അതിനാൽ തന്നെ എമ്പുരാന്റെ വിശേഷങ്ങളെക്കുറിച്ചാണ് ആരാധകർ കമൻറുകളിലൂടെ ചോദിക്കുന്നത്.