ബംഗാളി സ്‌പെഷ്യല്‍ മീന്‍കറിയുണ്ടാക്കാന്‍ ഇനി സാവല്‍ ദത്തയുടെ ഗാനം കേട്ടാല്‍ മതി
ബംഗാളി സ്‌പെഷ്യല്‍ മീന്‍കറിയുണ്ടാക്കുന്ന വിധം പാട്ടിലൂടെ വിവരിച്ച് സാവല്‍ ദത്ത
ബംഗാളി സ്‌പെഷ്യല്‍ മാഷെര്‍ ജോള്‍ മീന്‍കറിയുണ്ടാക്കാന്‍ പഠിക്കണമെങ്കില്‍ ഇനി സാവല്‍ ദത്തയുടെ വീഡിയോ ഗാനം കണ്ടാല്‍ മാത്രം മതി. തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ എപ്പോഴും വ്യത്യസ്തത ഇഷ്ടപെടുന്ന ബ്ലോഗറും, മ്യൂസിക് കമ്പോസറും, ഗായികയുമായ സാവല്‍ ദത്ത ഇത്തവണയും അല്‍പം വ്യത്യസ്തമായ വീഡിയോ ഗാനമാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. സാവല്‍ തന്നെ രചിച്ച് കമ്പോസ് ചെയ്ത് പാടിയിരിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.