Webdunia - Bharat's app for daily news and videos

Install App

പുലിമുരുകനെ കടത്തിവെട്ടി മമ്മൂട്ടി, കള‌ത്തിലിറങ്ങും മുൻപേ റെക്കോർഡ് സ്വന്തമാക്കി മധുരരാജ!

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (12:07 IST)
മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം എറണാകുളത്ത് ആരംഭിച്ചു. വമ്പൻ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയാണ് മധുരരാജ. 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മധുരരാജ. ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടർച്ചയാണ്. മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘മധുരരാജ’യില്‍ രാഷ്ട്രീയനേതാവായ വില്ലന്‍ കഥാപാത്രത്തെയാണ് ജഗപതിബാബു അവതരിപ്പിക്കുന്നതെന്നാണ് വിവരം.
 
പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 100 കോടി ക്ലബ്ബിൽ ഇടം‌നേടിയ പുലിമുരുകന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ഏഷ്യാനെറ്റ് ആയിരുന്നു. റെക്കോർഡ് തുകയ്ക്കായിരുന്നു ഏഷ്യാനെറ്റ് പുലിമുരുകൻ വാങ്ങിയത്.
 
ഈ തുകയെ വെല്ലുന്ന തുകയാണ് മധുരരാജയ്ക്കായി മുടക്കിയതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീ മലയാളം ആണ് സിനിമയുടെ റൈറ്റ് സ്വന്തമാക്കിയത്. തുകയെത്രയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.  തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ.     
 
പുലിമുരുകനെയും ഒടിയനെയും വെല്ലുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും മധുരരാജയിലേതെന്നാണ് സൂചന. 2010 ൽ തിയറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജ രണ്ടാം വരവിനൊരുമ്പോൾ ആരാധകർ ആവേശത്തിലാകുമെന്നു തീർച്ച. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments