Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാന്‍ മെഗാസ്റ്റാറാണ്’ എന്ന് മമ്മൂട്ടി വിളിച്ചുപറഞ്ഞ് നടക്കാറില്ല!

മമ്മൂട്ടി
, ബുധന്‍, 1 ഓഗസ്റ്റ് 2018 (14:59 IST)
മലയാളത്തിന്‍റെ ഒരേയൊരു മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ സിനിമകളുടെ ആദ്യദിനങ്ങളില്‍ തിയേറ്ററുകള്‍ ജനസമുദ്രത്താല്‍ നിറയുന്നത് ആ മെഗാതാര പരിവേഷത്തിന്‍റെ തെളിവ്. എന്നാല്‍ താനൊരു മെഗാസ്റ്റാറാണെന്ന ഭാവം മമ്മൂട്ടിക്കില്ല. അതിന് ഏറ്റവും പുതിയ ഉദാഹരണം ‘മധുരരാജ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പറയാം.
 
പോക്കിരിരാജ എന്ന ബമ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ആദ്യലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. എന്നാല്‍ ഈ പോസ്റ്ററുമായി ബന്ധപ്പെട്ട് കൌതുകകരമായ ഒരു കാര്യമുണ്ട്.
 
സംവിധായകന്‍ വൈശാഖ് ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ച പോസ്റ്ററില്‍ ‘മെഗാസ്റ്റാര്‍ മമ്മൂട്ടി’ എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി പങ്കുവച്ച പോസ്റ്ററില്‍ ‘മമ്മൂട്ടി’ എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. അതായാത് താന്‍ മെഗാസ്റ്റാറാണെന്ന് തന്‍റെ തന്നെ പേജില്‍ വരുന്നതിലെ അനൌചിത്യം മമ്മൂട്ടി തിരിച്ചറിഞ്ഞ് ചെയ്ത കാര്യമാണിത്.
 
എന്നാല്‍ ഇത് മോഹന്‍ലാലിനുള്ള ശരിയായ ഒരു സന്ദേശമാണെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളുടെ പോസ്റ്ററില്‍ ‘കം‌പ്ലീറ്റ് ആക്‍ടര്‍’ എന്ന് പ്രയോഗിക്കാറുണ്ട്. മോഹന്‍ലാല്‍ സ്വന്തം പേജില്‍ പങ്കുവയ്ക്കുന്ന പോസ്റ്ററിലും കം‌പ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണം ഉണ്ടാകും. 
 
എന്തായാലും മമ്മൂട്ടിയുടെ പോസ്റ്റര്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ പുതിയ ഫാന്‍ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രമായിരുന്ന 'കിരീടം' മോഹൻലാലിലേക്ക് എത്തിയത് എങ്ങനെ?